നെല്ലിയാമ്പതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ കൊക്കയില്‍ വീണ യുവാവ് മരിച്ചു


പാലക്കാട്: നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരത്തിനെത്തില്‍ അപകടത്തില്‍പെട്ടയാള്‍ മരിച്ചു. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം കൊക്കയില്‍ വീണ കോട്ടായി സ്വദേശി രഘുനന്ദനെ നിസാര പരിക്കുകളോടെ ഇന്നലെ രാത്രി രക്ഷപ്പെടുത്തിയിരുന്നു

സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കാല്‍വഴുതി മൂവായിരം അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു ഇരുവരും. സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് ഇവര്‍ വീണത്.

സന്ദീപിനായി പുലര്‍ച്ചെ ആറു മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കൊടുംകാടിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബംഗലൂരുവിലെ ഐ.ടി കമ്പനിയില്‍ ജീവനക്കാരായ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് നെല്ലിയാമ്പതിയില്‍ എത്തിയത്. ആകാശദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഇവിടെ സുരക്ഷാവേലികള്‍ ഇല്ലാത്തതാണ് അപകടത്തിനിടയാക്കിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക