തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ. മരിച്ച രാജന്റെയും അമ്പിളിയുടെ മക്കൾക്ക് സർക്കാർ വീട് വെച്ച് നൽകും. ഇതിനായി അടിയന്തര നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു.