രാജനെതിരായ പരാതി പിൻവലിക്കില്ല; മലക്കം മറിഞ്ഞ് അയൽവാസി- വസന്ത


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി പരാതിക്കാരി. ഭൂമി തന്റെതാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും കൈയേറ്റം നടത്തിയവര്‍ക്ക് ഭൂമി നല്‍കില്ലെന്നും മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ദമ്പതികള്‍ മരിച്ച സംഭവം വിവാദമായതോടെയാണ് കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ വസന്ത പറഞ്ഞത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുമ്പ് താന്‍ വാങ്ങിയതാണ് രാജന്‍ താമസിച്ചിരുന്ന ഭൂമിയെന്നും പട്ടയം അടക്കമുള്ള രേഖകള്‍ കൈവശം ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായി കോടതി വിധി വന്നതെന്നും വസന്ത പ്രതികരിച്ചിരുന്നു. എന്നാല്‍, ദമ്പതികള്‍ മരിച്ച സാഹചര്യത്തില്‍ കേസില്‍ മുന്നോട്ട് പോകുന്നില്ലെന്നും തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാമെന്നും വസന്ത വ്യക്തമാക്കി. ഈ വാക്കാണ് ഇവര്‍ മാറ്റിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക