സ്വന്തമായി പാസ്പ്പോര്ട്ടും, റിസർവ് ബാങ്കും നിര്മിച്ചതിന് പിന്നാലെ ‘കൈലാസ’ രാജ്യത്തിലേക്ക് ഒരുലക്ഷം പേർക്ക് വിസകൾ കൂടി; പ്രഖ്യാപനവുമായി വിവാദ സ്വാമി നിത്യാനന്ദ


ബെംഗളൂരു: തെക്കേ അമേരിക്കയിലെ ഇക്വഡോറിൽ ദ്വീപ് വിലയ്ക്കുവാങ്ങി ഹിന്ദുരാജ്യമായി (‘കൈലാസ’) പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന വിവാദസ്വാമി നിത്യാനന്ദ വീണ്ടും രംഗത്ത് . കൈലാസ രാജ്യത്തിലേക്ക് ഒരുലക്ഷം പേർക്ക് വിസ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.

ഓസ്‌ട്രേലിയയിൽനിന്ന് കൈലാസ രാജ്യത്തേക്ക് വിമാനസർവീസ് വാഗ്ദാനം ചെയ്ത ബലാത്സംഗ, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യാനന്ദ സന്ദർശകരെ മൂന്നുദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട് .

കഴിഞ്ഞ ഡിസംബറിലായിരുന്നു നിത്യാനന്ദ കൈലാസ എന്ന പേരിലുള്ള വെബ്‌സൈറ്റുവഴി പ്രത്യേക രാജ്യം പ്രഖ്യാപിച്ചത് . തമിഴ്‌നാട്ടിൽ ജനിച്ചുവളർന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയായത് . പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക