കൊച്ചി: നിവിൻ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് അപകടത്തില്‍ മരിച്ചു. മേക്കപ്പ്മാന് ഷാബു പുല്‍പ്പള്ളിയാണ് അപകടത്തില്‍ മരിച്ചത്. മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
നിവിന്‍ പോളിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷാബു ഏറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു. പ്രശസ്ത മേക്കപ്പ്മാന് ഷാജി പുല്‍പ്പള്ളിയുടെ സഹോദരന് കൂടിയാണ് ഷാബു.