വിവാദ കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയാനായി ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി തള്ളിക്കളയാനായി സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മുതലാണ് സമ്മേളനം. നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.

യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കും. അതേ സമയം ബിജെപി അംഗം ഒ രാജഗോപാല്‍ എതിര്‍ക്കും. സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരംകേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക