ഒമാനില്‍ വിവിധയിടങ്ങളിൽ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത


മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മരുഭൂമികളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അല്‍ വുസ്ത, ദോഫാര്‍, അല്‍ ദാഖിലിയ, അല്‍ ദാഹിറ, സൌത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതകളുള്ളത്. അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായിക്കൊണ്ടിരിക്കുന്നതായാണ് ആകാശ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക