മസ്കത്ത്: ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
ഒമാനിൽ തൊഴിലുടമകൾക്ക് ഡിസംബർ ആറ് മുതൽ ജനുവരി ആറ് വരെ ആണ് തൊഴിൽ സ്റ്റാറ്റസ് മാറ്റാവുന്നതാണ്. നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താൻ സാധിക്കും. ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനുള്ള അപേക്ഷകളും ഇക്കാലയളവിൽ നൽകാവുന്നതാണ്.