പത്തനംതിട്ടയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണത്തിന് പിന്നിൽ യുവതി ഉൾപ്പെട്ട സംഘമെന്ന് സൂചന


പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടത്തായാണ് ആക്രമണമുണ്ടായത്. തിരുവല്ല മതില്‍ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി.

പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരുതി ഓമ്‌നി വാനിലെത്തിയ യുവതി ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പുലര്‍ച്ച 4.30നും അഞ്ചിനും ഇടയിലായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക