കൊല്ലം: പിക് അപ്പ് വൻ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരായ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. കൊല്ലം തെന്മല ഉറുകുന്നിലാണ് പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത്. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (11)ശ്രുതിയുടെ സഹോദരി ശാലിനി (17) ഇവരുടെ അയൽവാസിയും മറ്റൊരു യാത്രക്കാരിയുമായ കെസിയ (17)എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയില്‍ ഉറുകുന്ന് മുസ്ല്യാര്‍ പാടത്തിനു സമീപമായിരുന്നു അപകടം. അയല്‍വാസികളായ മൂവരും കടയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ അമിതവേഗത്തില്‍ എത്തിയ പിക് അപ് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്അപ്പ് പാടത്തേക്ക് മറിഞ്ഞു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ മരിച്ച ശ്രുതിയുടെ സഹോദരി ശാലിനിയെ ആദ്യം ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് മരിച്ചത്.
ഉറുകുന്നിലെ ബി ജെ പി സ്ഥാനാർത്ഥി അലക്സിന്റെ മക്കളാണ് ശ്രുതിയും ശാലിനിയും. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.