കോഴിക്കോട്: കോണ്‍ഗ്രസിന്റെ നേതൃമാറ്റത്തില്‍ ഇടപെടില്ലെന്ന് മുസ്ലീം ലീഗ്. യുഡിഎഫില്‍ പ്രശ്നങ്ങളുണ്ട്. എന്നാൽ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കാന് കഴിയണം. മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ ജനങ്ങളെ കാണണം. വിഭാഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത് ഇടതിന് ഗുണമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല, എല്ലാ വോട്ടും ഒരു പെട്ടിയില്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് യുഡിഎഫിന്റെ പരാജയ കാരണം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നൽകാൻ യുഡിഎഫിന് കഴിയണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ റിസൾട്ട് മോശമല്ല. വോട്ടുകൾ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും പിന്നോക്ക – മുന്നോക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.