പുതുപൊന്നാനിയിലെ തുടർച്ചയായ ഗുണ്ടാവിളയാട്ടം പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കുക- എസ്ഡിപിഐ


പൊന്നാനി: കഴിഞ്ഞ 13 ന് ഇരുളിൻ മറവിൽ ഒരു പ്രകോപനവുമില്ലാതെ എസ്ഡിപിഐ പ്രവർത്തകനെ അക്രമിച്ച് പരിക്കേൽപ്പിച്ച പുതുപൊന്നാനി ചെങ്കോട്ടയിലെ സിപിഎമ്മിൻ്റെ ഗുണ്ടകളായ മുർശിദ്, ഹാരിസ്, അൻസാർ, കരീം ഷാഹുൽ എന്നിവർകെതിരെ പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ പോലീസ് പുകമറ സൃഷ്ടിക്കുന്നതും സി പി എം കൂട്ട് കെട്ടും പ്രതികളായ സി പി എം കഞ്ചാവ് ഗുണ്ടാ മാഫിയകളെ സംരക്ഷികുന്നതും നാട്ടിൽ അശാന്തിയുടെ വിത്ത് വിതക്കലാവും.CPM പാർട്ടി ഗ്രാമം എന്ന തോന്നലുകളും മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കില്ല എന്നതും സി പി എം തിട്ടൂരമാണെന്ന് എസ്ഡിപിഐ ആരോപിച്ചു.


ഗുണ്ടകളെ പാർട്ടി നേതൃത്വങ്ങൾ നിലക്ക് നിർത്തിയില്ലെങ്കിൽ വരും നാളുകളിൽ ജനകീയമായ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ പ്രസിഡൻറ് ഹംസ ചുങ്കത്ത് വാർത്താ കുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക