പോപ്പുലർ ഫ്രണ്ടിനെ ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും സൂഫി കൗൺസിലിന്റെ കത്ത്


ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ,ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നൽകി സൂഫി കൗൺസിൽ.

പോപ്പുലർ ഫ്രണ്ടിന് മറ്റ് ഭീകരവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ജിഹാദ് നടപ്പാക്കുന്നതിന് മുസ്‌ലിം യുവാക്കളെ സജ്ജമാക്കുന്നതിന് ‘സ്‌കൂളുകൾ’ നടത്തുന്നുണ്ടെന്നും സൂഫി ഇസ്ലാമിക് ബോർഡ് വ്യക്തമാക്കി.തീവ്രവാദികൾ ജിഹാദിൽ മരിക്കുകയും സ്വർഗ്ഗത്തിൽ പോകുമ്പോൾ അവർക്ക് 72 ഹൂറികളെ പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഐഎസ്, അൽ-ഖ്വയ്ദ, ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളും ഈ വിശ്വാസം ഉപയോഗിച്ച് യുവാക്കളെ ആകർഷിക്കുന്നുണ്ട് .

കൗൺസിലിന്റെ ദേശീയ ജനറൽ സെക്രട്ടറി ഷാ സയ്യിദ് ഹസ്‌നെയ്ൻ ബകായ് പറയുന്നതനുസരിച്ച്, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) വഴിയാണ് മുസ്‌ലിം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്.

മുസ്ലീം ജനത മക്കളെയും അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെയും നിരീക്ഷിക്കണമെന്ന് സൂഫി കൗൺസിൽ മുന്നറിയിപ്പ് നൽകി. “പല സാമൂഹ്യ വിരുദ്ധരും സോഷ്യൽ മീഡിയയിലൂടെ രാജ്യത്തിന്റെ സമാധാനം കവർന്നെടുക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ യുവാക്കളെ അവരുടെ തെറ്റായ പ്രത്യയശാസ്ത്രത്തിലേക്ക് ക്ഷണിക്കുന്നു, അത് ഗൗരവതരമായ കാര്യമാണ്,” കൗൺസിൽ വ്യക്തമാക്കി.

2 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക