ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി വീട്ടിലെത്തിയ ഉടൻ മരിച്ചു


സൗദിയില്‍ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വീട്ടിലെത്തിയ​ ഉടന്‍ മരിച്ചു . കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്​ലാജ് ഇബ്രാഹീം ആണ്​ വീട്ടിലെത്തിയ ഉടനെ മരിച്ചത്​. ദമ്മാമില്‍ നിന്ന്​ ചാര്‍ട്ടേഡ് വിമാനത്തിലാണ്​ മിദ്​ലാജ്​ നാട്ടിലെത്തിയത് ​. ഭാര്യ ഷംനയോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയിരുന്നു.

നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്ന മിദ്​ലാജ് വൃക്കരോഗം മൂലം ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് തണലാവാന്‍ രണ്ടു വര്‍ഷം മുമ്ബ് വീണ്ടും സൗദിയിലേക്ക്​ വരികയായിരുന്നു . ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലാണ്​ ജോലി ചെയ്​തിരുന്നത് ​. അതിനിടയില്‍ വൃക്കരോഗം മൂര്‍ച്​ഛിച്ചതിനെ തുടര്‍ന്നാണ്​ ചികിത്സക്ക്​ വേണ്ടി നാട്ടിലേക്ക് തിരിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക