ജിയോ, വിഐ, എയർടെൽ, എന്നിവയുടെ കുറഞ്ഞ നിരക്കിൽ ദിവസറും 3 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് അറിയാം..


ഇന്ത്യൻ ടെലിക്കോം വിപണിയിലേക്ക് റിലയൻസ് ജിയോ വന്നത് മുതലാണ് ദിവസേനയുള്ള ഡാറ്റ ലിമിറ്റുള്ള പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിച്ചത്. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ അവരുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ദിവസവും 5 ജിബി വരെ ഡാറ്റ നൽകുന്നുണ്ട്. കമ്പനികൾക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം 2019 ഡിസംബറിൽ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെ പരമാവധി ദൈനംദിന ഡാറ്റ 3 ജിബിയാക്കി ചുരുക്കി.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കൂടുതൽ ഡാറ്റ ആവശ്യമായി വരും. ഇത്തരം അവസരങ്ങളിലാണ് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾക്ക് പ്രാധാന്യം വരുന്നത്. ജിയോ, വിഐ, എയർടെൽ എന്നിവ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. 300 രൂപയിൽ കൂടുതൽ വിലയുള്ള പ്ലാനുകളിലാണ് ദിവസവും 3ജിബി ഡാറ്റ നൽകുന്നത്.

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ പ്ലാനുകൾ

റിലയൻസ് ജിയോയ്ക്ക് മൂന്ന് 3 ജിബി ഡാറ്റ പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന് 349 രൂപയാണ് വില, ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനുറ്റ് കോളിങ് 100 എസ്എംഎസുകൾ 28 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. ലിസ്റ്റിലെ രണ്ടാമത്തെ പ്ലാനിന്റെ വില 401 രൂപയാണ്. ഐപി‌എല്ലിന്റെ അവസരത്തിലാണ് ഇത് അവതരിപ്പിച്ചത്.

401 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി അധിക ഡാറ്റയും നൽകുന്നു. അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകളും , മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 1,000 മിനുറ്റും, 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതിനൊപ്പം 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭിക്കും.

ജിയോയുടെ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ അവസാനത്തേത് 999 രൂപ വിലയുള്ള പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലുമായി 252 ജിബി 4 ജി ഡാറ്റ നൽകുന്ന പ്ലാൻ ഡാറ്റ ലിമിറ്റ അവസാനിച്ച ശേഷം 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. അൺലിമിറ്റഡ് ജിയോ ടു ജിയോ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളിങ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെല്ലിന്റെ ദിവസവും 3 ജിബി ഡാറ്റ പ്ലാനുകൾ

എയർടെല്ലിന് 3 ജിബി ഡാറ്റ നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ പ്ലാനിന്റെ വില 398 രൂപയാണ്. ഈ പ്ലാനിന് 28 ദിവസം വാലിഡിറ്റിയാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ. ഇതിനൊപ്പം എയർടെൽ എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, സൌജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ, സൌജന്യ ഹെലോട്യൂൺസ്, സൌജന്യമായി ഷാ അക്കാദമി കോഴ്‌സുകൾ, ഫാസ്റ്റ് ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക് എന്നിവയാണ് ഇതിനൊപ്പം ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

എയർടെല്ലിന്റെ 558 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 168 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 349 രൂപ റീചാർജ് പ്ലാനിൽ അധിക ആനുകൂല്യങ്ങൾക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും ദിവസവും 100 എസ്എംഎസുകളും 558 രൂപ പ്ലാൻ നൽകുന്നു.

വിഐയുടെ 3 ജിബി ഡെയ്‌ലി ഡാറ്റ പ്ലാൻ

ഭാരതി എയർടെല്ലിന് സമാനമായി 398 രൂപയുടെയും 558 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് വിഐയ്ക്ക് ഉള്ളത്. ഈ പ്ലാനുകൾ യഥാക്രമം 28 ദിവസം, 56 ദിവസം വാലിഡിറ്റിയോടെയാണ് വരുന്നത്. ദിവസവും 3 ജിബി ഡാറ്റ, എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. എയർടെൽ വിഐ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ സമാനമാണ് എങ്കിലും എയർടെൽ നൽകുന്ന അധിക ആനുകൂല്യങ്ങളൊന്നും വിഐ പ്ലാൻ നൽകുന്നില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക