കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ കേരളം നിയമം നിര്‍മ്മിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ സംസ്ഥാനം നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിനായി മന്ത്രിസഭ അടിയന്തിര തീരുമാനമെടുക്കുകയും മറ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്യണമെന്നും അദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൃഷി സംസ്ഥാന വിഷയമായതിനാല്‍ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നടത്തിയ നിയമ നിര്‍മ്മാണത്തിന്റെ ചുവട് പിടിച്ച് നിയമ നിര്‍മ്മാണം കൊണ്ട് വരണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

ജനുവരി 11 വരെ ഉള്ള ദിവസങ്ങളില്‍ പ്രസ്തുത പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സാഹചര്യമില്ലെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക