തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സർക്കാരിന്റെ പാവയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചു. ബാര്‍ കോഴക്കേസിൽ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“സ്പീക്കർ വെറും പാവയാണ്. മുഖ്യമന്ത്രി പറയുന്നതിനനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണ്. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.” – ചെന്നിത്തല പറഞ്ഞു.