'പച്ച വർഗീയതയാണ് മുഖ്യമന്ത്രി പറയുന്നത്': പിണറായി വിജയനെതിരെ ആഞ്ഞടിച്ച്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പച്ച വർഗീയതയാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

യു ഡി എഫിനെ അപ്രസക്തമാക്കി ബി ജെ പിയെ വളർത്താനുള്ള ഒരു തന്ത്രമാണ് സി പി എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ലെന്നും ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബി ജെ പിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ മനസ് മതേതര മനസാണെന്നും ചെന്നിത്തല പറഞ്ഞു.

'പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും.

ബി ജെ പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തി തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു ഡി എഫിനെ അപ്രസക്തമാക്കി ബി ജെ പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി പി എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി ജെ പിയെ വളർത്താനും, ബി ജെ പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തിൽ വിജയിക്കുകയില്ല.

ബി ജെ പിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ് കേരളത്തിലെ ജനങ്ങൾക്കുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസ് മതേതര മനസാണ്. ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സി പി എം അഴിച്ചു വിടുന്നത്. വിവിധ മതങ്ങൾ തമ്മിൽ, വിവിധ സമുദായങ്ങൾ തമ്മിൽ, വിവിധ ജാതികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തിൽ മതസ്പർദ്ധ വളർത്താനും വർഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂർവമായ നീക്കമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകൾ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കൺവീനറുടെ പോസ്റ്റുകൾ പരിശോധിച്ചാലും കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ
വ്യക്തമായി കാണാം.
കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വ്യക്തമായി കാണാമെന്നും ചെന്നിത്തല കുറിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക