സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പരാമര്‍ശം: ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്


തിരുവനന്തപുരം: സ്പീക്കര്‍
ശ്രീരാമകൃഷ്ണനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്. സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഎം എംഎല്‍എ ഐബി സതീഷാണ് ചെന്നിത്തലയ്‌ക്കെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ്. സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണെന്നതുള്‍പ്പെടെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സ്പീക്കര്‍ പദവിയെ അപമാനിക്കുന്നതാണെന്നും സഭയോടുള്ള അവഹേളനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക