മുലയൂട്ടൽ കാലത്ത് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ ? യുവാവിന്‍റെ ചോദ്യത്തിന് ഡോക്ടർ നൽകിയ മറുപടി ഇങ്ങിനെ...


എനിക്കും ഭാര്യക്കും മൂന്ന് മാസം മുമ്പ് സാധാരണ പ്രസവത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചു, ഞങ്ങളുടെ ലൈംഗിക ബന്ധം വീണ്ടും തുടരാൻ വലിയ താൽപര്യമുണ്ട്. കുഞ്ഞ് ഇപ്പോഴും അമ്മയുടെ പാൽ കുടിക്കുകയും എന്റെ ഭാര്യ ഇപ്പോഴും മുലയൂട്ടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മുലയൂട്ടൽ കാലത്ത് ലൈംഗിക ബന്ധം നടത്തുന്നതിൽ തെറ്റുണ്ടോ ?

ആദ്യംതന്നെ നിങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളുടെ ലൈംഗിക ബന്ധം വീണ്ടും തുടരാൻ ആഗ്രഹിക്കുന്നതും നല്ല കാര്യമാണ്.

മുലയൂട്ടുന്ന സമയങ്ങളിലുള്ള ലൈംഗിക ബന്ധത്തിൽ, മുലയിലൂടെയുള്ള ഉത്തേജനം യഥാർത്ഥത്തിൽ വിപരീത ഫലങ്ങളൊന്നും ചെയ്യുന്നില്ലെങ്കിലും അവളുടെ സ്തനങ്ങൾ മുമ്പത്തെ ഉത്തേജനത്തേക്കാളും വ്യത്യസ്തമായാകും ഇപ്പോൾ പ്രതികരിക്കുക. മുലയൂട്ടുന്ന സ്തനങ്ങൾ അങ്ങേയറ്റം സെൻ‌സിറ്റീവ് ആയതിനാല്‍ അവിടെയുള്ള ഉത്തേജനം നിങ്ങളുടെ ഭാര്യയയിൽ മുമ്പത്തേക്കാൾ വളരെയധികം വേദന ഉണ്ടാകാൻ കാരണമാകും. അങ്ങനെ വേദനയുണ്ടോ എന്ന് ഭാര്യയോട് ചോദിക്കണം. വേദന ഉണ്ടാകുന്നുവെങ്കിൽ അത് ഒഴിവാക്കുന്നതാകും നല്ലത്.

കൂടാതെ, മുലയൂട്ടുന്ന അമ്മമാർക്ക് മുമ്പത്തേക്കാളും ലൈംഗികമായ താൽപര്യം കുറയുന്നത് സാധാരണമാണ്. പലപ്പോഴും ഇത് യോനിയിലെ വരൾച്ചയ്ക്കും കാരണമാകുന്നുണ്ട്. മുലയൂട്ടുന്ന സമയത്ത് ശരീരം മുലയൂട്ടലിനെ സഹായിക്കുന്നതിനായി ഉയർന്ന അളവിൽ ഹോർമോൺ പ്രോലാക്റ്റിൻ ഉത്പാദിപ്പിക്കും., കൂടാതെ ഈസ്ട്രജന്റെ അളവ് കുറവുമായിരിക്കും. ഇത് യോനിയിൽ വരൾച്ചയ്ക്ക് കാരണമാകാം.

നിങ്ങൾ ലൈംഗിക ബന്ധം പുനരാരംഭിക്കാൻ ശ്രമിക്കുമ്പോൾ ദയവായി ഈ കാര്യങ്ങൾ കൂടി കണക്കിലെടുക്കുക. യോനിയിലെ വരൾച്ചയിൽ അവൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ല്യൂബ് ഉപയോഗിക്കാം. മാത്രമല്ല, നിങ്ങളുടെ ഭാര്യയുടെ സ്തനങ്ങൾക്ക് ഇപ്പോളുള്ള പ്രാഥമിക ലക്ഷ്യം നിങ്ങളുടെ കുഞ്ഞിനെ പോറ്റുക എന്നതാണ്, ഇത് ലൈംഗികതയ്‌ക്കായി നിർത്താൻ കഴിയുന്ന ഒന്നല്ലെന്നും ഓർമ്മ വേണം.

അതിനാൽ ലൈംഗിക വേളയിൽ നിങ്ങൾ മുലക്കണ്ണുകളിൽ ഉത്തേജിപ്പിക്കാനോ മറ്റും ശ്രമിച്ചാൽ മുലപ്പാൽ ഒലി‌ച്ചു പോകുമെന്നുള്ള ഓർമ്മയും വേണം. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ലഭ്യമായ ഒരേയൊരു ലൈംഗിക പ്രവർത്തി മുല നുകരുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നത് മാത്രമല്ലെന്നും ഓർമ്മിക്കുക. ഭാര്യക്ക് ലൈംഗിക ഉത്തേജനം നൽകുന്ന മറ്റ് സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പുതിയ അവസരമായി ഇതിനെ കണക്കാക്കുക. ചെവി, വയറ്, അരക്കെട്ട്, കഴുത്ത് തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

2 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക