കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകാനൊരുങ്ങി രേഷ്മ മറിയം റോയ്


പത്തനംതിട്ട: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകാനൊരുങ്ങി രേഷ്മ മറിയം റോയ്. പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
കോൺഗ്രസ്സിന്റെ സിറ്റിങ്സീറ്റ് തകർത്ത് മിന്നും ജയം നേടിയാണ് രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ കൗണ്സിലർ ആയത്ഈ മാസം 30 ന്  അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി ചുമതലയേൽക്കും. ജയത്തി നൊപ്പം പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതോടെ രേഷ്മക്കിത് ഇരട്ടി മധുരം ആണ്.

കുടുംബാംഗങ്ങളെല്ലാം കോൺഗ്രസ് ആഭിമുഖ്യമുള‌ളവരാണെങ്കിലും കുട്ടിക്കാലം മുതലേ ഇടത് ആഭിമുഖ്യമുള‌ള രേഷ്‌മ സിപിഐ എം സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏ‌റ്റവും കുറഞ്ഞ പ്രായപരിധി 21 വയസാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്ന നവംബർ 19ന് തലേന്ന് നവംബർ 18നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ ഓരോയിടത്തും ചെന്ന് തന്റെ ഡയറിയിൽ കുറിച്ചെടുത്ത് അവ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയായിരുന്നു രേഷ്‌മയുടെ പ്രചാരണം. കോന്നി വിഎൻഎസ് കോളേജിലെ എസ്എഫ്ഐ അംഗമായിരുന്ന രേഷ്‌മ ഇപ്പോൾ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേ‌റ്റ് അംഗമാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മി‌റ്റി അംഗവുമാണ് രേഷ്‌മ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക