തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്ന്- ആര്‍എസ്എസ് യോഗം


കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത് നേട്ടമായെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് പരിവാര്‍ യോഗത്തില്‍ വിലയിരുത്തല്‍.

ബിജെപിയുടെ പല സിറ്റിങ് സീറ്റുകളും നിലനിര്‍ത്താനായില്ല, ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താനും, കൂടുതല്‍ സീറ്റുകള്‍ നേടാനും സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് രൂപീകരിക്കേണ്ടത്. പ്രവര്‍ത്തനം കുറഞ്ഞ മേഖലകളില്‍ ഇടപെടലുകള്‍ വര്‍ധിപ്പിക്കണം. തുടങ്ങിയ അഭിപ്രായങ്ങളാണ് ഇന്ന് ചേര്‍ന്ന ആര്‍എസ്എസ് പരിവാര്‍ ബൈഠക്കില്‍ ഉയര്‍ന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രത്യേക കര്‍മപദ്ധതി രൂപീകരിക്കാന്‍ ബിജെപിക്ക് നിര്‍ദേശമുണ്ട്. കൊച്ചിയിലാണ് ആര്‍എസ്എസ് പരിവാര്‍ ബൈഠക് യോഗം നടക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക