സഭാ സമ്മേളനം; ഗവര്‍ണ്ണര്‍ വീണ്ടും അനുമതി നിഷേധിച്ചു; സര്‍ക്കാര്‍ വിശദീകരണവും തള്ളി


തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിനായി നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതിയില്ല. അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണം ഗവര്‍ണ്ണര്‍ തള്ളി.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് അനുമതി തേടിയിരുന്നു. എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചതോടൊപ്പം ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്. ഇതോടെ തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ചെയ്യുമെന്ന് വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക