'മലപ്പുറം നഗരസഭയിൽ അള്ളാഹു അക്ബര്‍ 'എന്ന് ഒരു ബാനര്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.?; ബിജെപിയോട് സ്വാമി സന്ദീപാനന്ദഗിരി: കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ


കൊച്ചി: പാലക്കാട് നഗരസഭ ആസ്ഥാനത്ത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ജയ്ശ്രീറാം ബാനര്‍ തൂക്കിയത് വന്‍ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമലംഘനത്തിന് എതിരെ പോലീസ് കേസെടുക്കണമെന്ന് സിപിഎമ്മിന്റെ ആവശ്യം. ബിജെപിയുടെ തനി സ്വരൂപം വ്യക്തമായെന്നും നടപടി വേണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെുന്നു.

ഇപ്പോള്‍ ബിജെപിക്ക് എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. മലപ്പുറം നഗരസഭ കാര്യാലയത്തില്‍ അല്ലാഹു അക്ബര്‍ എന്ന് ഒരു വലിയ ബാനര്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സന്ദീപാനന്ദഗിരി ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങിനെ;

ഇത് മലപ്പുറം നഗരസഭാ കാര്യാലയം. വിജയാഹ്‌ളാദത്തിന്റെ പേരില്‍ 'അള്ളാഹു അക്ബര്‍ 'എന്ന് ഒരു വലിയ ബാനര്‍ മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുന്നില്‍ തൂക്കിയിട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.?

ഇന്നലെ ബിെജപിയുടെ ആഹ്‌ളാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയത്. എന്നാലിത് ഒരു മിനുട്ടിനകം നീക്കുകയും ചെയ്തു. രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമലംഘനത്തിന് പൊലീസ് കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക