ശശി തരൂര്‍ അടുത്ത മുഖ്യമന്ത്രിയാകട്ടെ; കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന്- പ്രതാപ് പോത്തൻ


തിരുവനന്തപുരം: എം.പി.ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം .

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ പ്രതികരണം .

‘ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് . കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.’ പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക