സഊദിയിൽ പ്രവാസി മലയാളി ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരിച്ചു


ദമാം: സൗദി അറേബ്യയിൽ ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് കിണാശേരി സ്വദേശി മുഹമ്മദ് ഹനീഫ- സുബൈദ ദമ്പതികളുടെ മകൻ അബ്ദുർറസാഖാണ് (51) ഹഫർ അൽ ബാത്തിനിൽ വെച്ച് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിന്നു. ട്രക്ക് ഓടിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ: അലീമ, മക്കൾ: ഷഷ്ന, സിയാദ്.

മൃതദേഹം കിംഗ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക