ആശുപത്രിയിലെ ടോയ്ലറ്റിൽ വച്ച് കോവിഡ് രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നഴ്സിനെ സസ്പെൻഡ് ചെയ്തു. ഇന്തോനേഷ്യയിലാണ് സംഭവം. ജക്കാർത്തയിലെ വിസ്മ അലർട്ട് എമർജൻസി ആശുപത്രിയിലെ കോവിഡ് വാർഡിനുള്ളിലെ ശുചിമുറിയിൽവെച്ചാണ് നഴ്സും രോഗിയും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.
നഴ്സുമായി ബന്ധം പുലർത്തിയ വിവരം സ്വവർഗാനുരാഗി കൂടിയായ രോഗിയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിലൂടെ രോഗി തന്നെ പ്രചരിപ്പിക്കുകയായിരുന്നു.സംഭവം വിവാദമായതോടെ നഴ്സിനെയും രോഗിയോയെും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ജക്കാർത്ത സെൻട്രൽ പൊലീസിന് കൈമാറിയിട്ടുണ്ട്. നഴ്സിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.ലൈംഗിക ബന്ധത്തിന് ശേഷം നഴ്സ് ധരിച്ചിരുന്ന പിപിഇ കിറ്റ് ശുചിമുറിക്ക് പുറത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.