ശബരിമല; ഞായറാഴ്ച മുതല്‍ അയ്യായിരം തീര്‍ത്ഥാടകർക്ക് ദർശനത്തിന് അനുമതി നൽകി- ഹൈക്കോടതി


പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തീര്‍ത്ഥടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. മകരവിളക്ക് തീര്‍ത്ഥാടന സമയത്തും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് ആയവരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉന്നതാധികാരി സമിതിക്ക് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക