ഷോപ്പിംഗ് മാളില്‍ നടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം: പ്രതികൾ മാളിൽ തങ്ങിയത് രണ്ടു മണിക്കൂറോളം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവ നടിക്കു നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് മെട്രോ സ്‌റ്റേഷനില്‍ നിന്നുളള ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രതികള്‍ മെട്രോയിലാണ് ഷോപ്പിംഗ് മാളില്‍ വന്നതെന്നും തിരികെ മെട്രോയില്‍ മുട്ടം ഭാഗത്തേക്ക് പോയെന്നും കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് പത്തടിപ്പാലം മുതല്‍ മുട്ടം വരെയുള്ള സ്‌റ്റേഷനുകളിലെ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ എടുക്കുകയായിരുന്നു. പ്രതികളെ നടി തിരിച്ചറിഞ്ഞ ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വെള്ള ഷര്‍ട്ടും നീല ഷര്‍ട്ടുമാണ് പ്രതികള്‍ ധരിച്ചിരിക്കുന്നത്.

17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ മാളിൽ ചെലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്.

ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. കളമശേരി പോലീസ് ആണ് കേസന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഷോപ്പിംഗ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ നടിയെ യുവാക്കള്‍ ഉപദ്രവിച്ചത്. നടിയുടെ സഹോദരിയാണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. ഉപദ്രവത്തെ തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് പോയതോടെ പ്രതികള്‍ ഇവരെ പിന്തുടരുകയും ചെയ്തിരുന്നു. നടി ഇന്നലെ ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്.

എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാന്‍ നടയോ കുടുംബമോ തയ്യാറായിട്ടില്ല. നടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിച്ചു. നടി വീട്ടിലില്ലെന്നും പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും പറഞ്ഞതാണ് മൊഴിയെടുക്കുന്നതില്‍ നിന്ന് പിന്മാറിയത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക