ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശം ഉള്ളവർ ആണോ നിങ്ങൾ ? എങ്കിൽ ഉടൻ അത് മടക്കി നല്‍കണം


തിരുവനന്തപുരം : സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്ന അറിയിപ്പുമായി ടെലികോം കമ്ബനികള്‍ . ഒരാളുടെ പേരില്‍ ഒന്‍പതു സിംകാര്‍ഡുകളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുമിതിയില്ലാത്ത സാഹചര്യത്തിലാണ് ടെലികോം കമ്ബനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയക്കാന്‍ തുടങ്ങിയത് . ഇതുസംബന്ധിച്ച്‌ വാര്‍ത്താവിതരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിരുന്നു.

സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്ബനിക്കും അറിയാന്‍ കഴിയില്ല . ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്ബനികള്‍ക്ക് കഴിയൂ . എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും . ടെലികോം കമ്ബനികളുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ വകുപ്പ് നേരിട്ടുതന്നെ ഇത്തരക്കാര്‍ക്കെതിരേ രംഗത്തുവന്നേക്കും .

സാധാരണ ഉപയോഗത്തിലില്ലാത്ത നമ്ബറുകള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടും . അങ്ങനെ നഷ്ടപ്പെടാത്തവയടക്കം ഓരോരുത്തരുടെയും പേരില്‍ എത്ര സിമ്മുകളുണ്ടെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക