28 വർഷത്തിന് ഒടുവിൽ സിസ്റ്റർ അഭയക്ക് നീതി.! പ്രതികളായ ഫാ. കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാർ, ശിക്ഷാവിധി ബുധനാഴ്ച


തിരുവനന്തപുരം: സിസ്റ്റര്‍ അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍. സിബി ഐ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ വിധി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പ്രധാന പ്രതികളായ കേസിലാണ് കോടതിയുടെ നിർണായക കണ്ടെത്തൽ. പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച്ച കോടതി വിധിക്കും. കേരളം കാത്തിരിക്കുന്ന അഭയകേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി വരുന്നത് 28 വര്‍ഷത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ശേഷമാണ്. തിരുവനന്തപുരം സിബിഐ കോടതിയാണ് സിസ്റ്റര്‍ അഭയകേസില്‍ ഇന്ന് വിധി പറയുന്നത്.1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക