അഭയ കൊലക്കേസിന് സമാനമായ സി​സ്​​റ്റ​ർ ജ്യോ​തി​സി​​‍ന്റെ ദു​രൂ​ഹ മരണം തു​ട​ര​ന്വേ​ഷിക്കാനൊരുങ്ങി ക്രൈം​ബ്രാ​ഞ്ച്; നടപടികൾ ആരംഭിച്ചു


കോ​ഴി​ക്കോ​ട്​: സിസ്റ്റർ അഭയ കൊലക്കേസിന് സമാനമായ രീതിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സി​സ്​​റ്റ​ർ ജ്യോ​തി​സിന്റെ മ​ര​ണ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ക​ല്ലു​രു​ട്ടി സേ​ക്ര​ട്ട് ഹാ​ര്‍ട്ട് മ​ഠം വ​ള​പ്പി​ലെ കി​ണ​റ്റി​ൽ​ 1998 ന​വം​ബ​ര്‍ 20നാ​ണ്​ സി​സ്​​റ്റ​ര്‍ ജ്യോ​തി​സി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 21 വയസായിരുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങളെ തുടർന്നാണ് കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത്.

സി​സ്​​റ്റ​ർ ജ്യോ​തി​സിന്റെത് മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ശ​രീ​ര​ത്തി​ൽ മു​റി​വു​ള്ള​താ​യും ര​ക്തം വാ​ര്‍ന്നി​രു​ന്ന​താ​യും റിപ്പോർട്ടിൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ദു​രൂ​ഹ​ത സം​ശ​യി​ച്ച്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ലോ​ക്ക​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട്​ ആ​ത്മ​ഹ​ത്യ​യെ​ന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കാ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ജ്യോതിസിന്റെ​ കു​ടും​ബം പറയുന്നു. തു​ട​ർ​ന്ന്​ ബ​ന്ധു​ക്ക​ൾ ഹ​ര​ജി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നോ​ട് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ലോ​ക്ക​ല്‍ പൊ​ലീ​സിന്റെ ക​ണ്ടെ​ത്ത​ലു​ക​ൾ ശ​രി​വെ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ക്രൈം​ബ്രാ​ഞ്ച് ഉദ്യോഗസ്ഥരും​ സ്വീ​ക​രി​ച്ച​ത്.

ഇ​തി​നി​ടെ കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.തുടർന്ന് മ​ര​ണം അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ത്ത​ലി​ക് ലെ​യ്‌​മെ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി​യ​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്. ഡി.​ജി.​പി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തോ​ടെ ക്രൈം​ബ്രാ​ഞ്ച്​ വീ​ണ്ടും ചി​ല​രുടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ വി​വ​രം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക