കണ്ണൂരില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയിലേറെ രൂപ പിഴയും വിധിച്ച്‌ കോടതി


തളിപ്പറമ്പ്: കണ്ണൂരില്‍ പതിനാലുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതിക്ക്
പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്ബറമ്ബ് സ്വദേശി താന്നിക്കല്‍ വീട്ടില്‍ സുരേഷിനാണ് തളിപ്പറമ്ബ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000രൂപ പിഴയും വിധിച്ചത്.

തളിപ്പറമ്ബില്‍ പോക്സോ കോടതി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സുപ്രധാന വിധിയാണിത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന കുറ്റത്തിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000രൂപ നഷ്ടപരിഹാരവും നല്‍കണം. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ ആറുമാസം തടവും അനുഭവിക്കണം. ബീഡികൊണ്ട് കുട്ടിയുടെ കൈവിരല്‍ പൊള്ളിച്ചതിന് 10വര്‍ഷം കഠിന തടവും പതിനായിരം രൂപ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവും അനുഭവിക്കണം.

നഷ്ടപരിഹാര തുക അടയ്ക്കുന്ന പക്ഷം അത് പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനാണ് വിധി. തളിപ്പറമ്ബ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

1 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക