തിരുവനന്തപുരത്ത് മധ്യവയസ്‌കൻ സ്വയം തീകൊളുത്തി മരിച്ചു


തിരുവനന്തപുരം: വീട്ടിനുള്ളിൽ വെച്ച് സ്വയം തീകൊളുത്തിയയാൾ മരിച്ചു. പാറശാലയ്ക്ക് സമീപം നെടുങ്ങോട് കുളവൻതറ വീട്ടിൽ നടരാജൻ (70)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

ഭാര്യയോടും മക്കളോടും പിണങ്ങി നടരാജൻ ഒറ്റയ്ക്കായിരുന്നു താമസം.
വീട്ടിനുള്ളിൽനിന്ന് തീ പടരുന്നത് കണ്ട് നാട്ടുകാരും സമീപവാസികളും മകനും ഓടിയെത്തിയപ്പോഴാണ് ചിതയിൽ നടരാജൻ കത്തിയെരിയുന്നത് കണ്ടത്. നാട്ടുകാർ തീ കെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജൻ. ഭാര്യ ലളിത. മക്കൾ- ശിവരാജ്, ഉഷ, ജയിൻരാജ്‌.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക