യുഎഇയില്‍ പൊതുമാപ്പ് തീരാൻ ദിവസങ്ങൾ കൂടി മാത്രം


യു.എ.ഇ: വിസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ പിഴയില്ലാതെ യു.എ.ഇയിൽ നിന്ന് മടങ്ങാൻ ഇനി പത്തു നാൾ കൂടി. ഡിസംബർ 31 വരെ പൊതുമാപ്പ് നീട്ടാൻ കഴിഞ്ഞ മാസം 17നാണ് യു.എ.ഇ അധികൃതർ തീരുമാനിച്ചത്. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്കാണ് പൊതുമാപ്പ് ആനുകൂല്യം.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്തവർ എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് യു.എ.ഇ അധികൃതർ നിർദേശിച്ചു. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരങ്ങളാണ് പിന്നിട്ട മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. മലയാളികൾ ഉൾപ്പെടെ നല്ലൊരു വിഭാഗം താമസം നിയമാനുസൃതമാക്കുകയും ചെയ്തു.

കോവിഡ് പ്രതിസന്ധികാലത്ത് കേസുള്ളതിനാലും ചികിത്സ ഉൾപെടെയുള്ള തടസങ്ങളുള്ളതിനാലും മടങ്ങാൻ സാധിക്കാതെ വന്നവരാണ് അനധികൃതമായി ഇപ്പോൾ യു.എ.ഇയിൽ തങ്ങുന്നവർ. കേസിന്റെ നൂലാമാലകൾ മറികടന്ന് നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരം ഈ വിഭാഗം ഗൗരവത്തിലെടുക്കണമെന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ നിർദേശിച്ചിരുന്നു. നാടണയുന്നവർക്ക് പിന്നീട് യു.എ.ഇയിലേക്ക് മടങ്ങി വരാൻ തടസമില്ല എന്നതും പ്രത്യേകത കൂടിയുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക