വോട്ട് ചെയ്യാൻ പോകാത്തിന്റെ പേരിൽ മർദ്ദനം; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്- VIDEO


കാസർഗോഡ്: വോട്ട് ചെയ്യാത്തതിന്റെ പേരിൽ ഭൂരിപക്ഷം കുറഞ്ഞു എന്ന ആരോപിച്ച് സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 9 ലീഗ് പ്രവർത്തകർക്കതെിരെയാണ് കേസെടുത്തത്.

വധശ്രമം ,വീട് കയറി ആക്രമം , മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. ജസീലയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട്ടു സാധനങ്ങളും അടിച്ചു തകർത്തു. കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീ​ഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു.

ജസീലയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിന് കാരണമായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ വാർഡിൽ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക