വളാഞ്ചേരി: വളാഞ്ചേരി ദേശീയപാതയിലെ വട്ടപ്പാറ ഇറക്കത്തിൽ എസ്.എൻ.ഡി.പി ഓഫീസിന് സമീപത്ത് ഇന്നലെ രാത്രി 8.30 ഓടെ കഞ്ഞിപ്പുരയിൽ നിന്നും കൊപ്പത്തേക്ക് പോകുന്ന ടെംമ്പോ ട്രാവലറും, വാടാനാംകുറിശ്ശിയിൽ നിന്നും തിരൂരിലെ പുല്ലൂരിലേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ആതവനാട് സ്വദേശികളായ പാലാട് മുഹമ്മദ് ജാസിൽ(17), ഷാജിമോൻ(40), പുല്ലൂർ സ്വദേശികളായ പാലക്കപ്പറമ്പിൽ അഞ്ജലി(21), വിജിത(30), നളിനി(68), അനാമിക(7), കൊപ്പം വിളയൂർ സ്വദേശി കളരിക്കൽ രാകേഷ്(32), കരിപ്പോൾ സ്വദേശികൾ കക്കാടൻ ജലാലുദ്ദീൻ(27), അഷ്കറലി(32), നഫീസ(58), റാഷിദ(21), നസീറ(27), ആബിദ(35) എന്നിങ്ങനെ പതിമൂന്ന് പേർക്കാണ് പരിക്ക് പറ്റിയത്.
അപകടം നടന്നയുടനെ നാട്ടുകാരും, ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഇവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.