ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ആറ്റിൽ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു


കൊട്ടിയം: ഫോട്ടോയ്ക്കു പോസ് ചെയ്യാനായി ആറ്റിൽ ഇറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു. ഒപ്പം ഒഴുക്കിൽപ്പെട്ട അയൽവാസിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
പട്ടത്താനം ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരി രാജായുടെയും വിജിയുടെയും മകൻ അരുൺ ആണു മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്നലെ ഉച്ചയ്ക്ക് 2നു കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരട്ട സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശി സിബിൻ എന്നിവർക്കൊപ്പം അരുൺ കുണ്ടുമൺ പാലത്തിനടുത്ത് എത്തിയത്. ആറ്റിൽ ഇറങ്ങി പോസ് ചെയ്യുന്നതിനിടെ അരുണും കണ്ണനും കയത്തിൽപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക