14 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ബന്ധുവായ പതിനാറുകാരന്‍ പിടിയിൽ: ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളയച്ചാണ് പ്രതി പെണ്കുട്ടിയെ വലയിലാക്കിയത്


ഇടുക്കി: പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തിൽ പതിനാറുകാരന്‍ അറസ്റ്റില്‍. ബന്ധുവായ പെണ്‍കുട്ടിയെയാണ് കൗമാരക്കാരന്‍ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം നടന്നത്.

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച്‌ ബന്ധുവായ പെണ്‍കുട്ടിയുമായ് മാസങ്ങളായ് കൗമാരക്കാരന്‍ ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണ് തുടര്‍ച്ചയായ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണന്ന് മനസിലായത് . ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്ബംമെട്ട് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക