തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധന ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്പിരിറ്റിന് വില വര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വില കൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്.
ഏഴു ശതമാനമാണ് വില കൂട്ടുന്നതെങ്കിലും മറ്റു നികുതികള്‍ കൂടി ചേരുമ്പോള്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 മുതല്‍ 150 രൂപ വരെ വര്‍ധനയുണ്ടായേക്കും.