യു.പിയില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര്‍ക്ക് ദാരുണാന്ത്യം


മുറാദ് നഗർ: ഉത്തർ പ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

മുറാദ് നഗർ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. ശവസംസ്കാര ചടങ്ങിനിടെ ആളുകൾക്ക് മേലേക്ക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക