കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; അയൽവാസിയായ 19-കാരനെ 26-കാരി കുത്തിക്കൊന്നു


പ്രതീകാത്മക ചിത്രം

ചെന്നൈ: കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി കുത്തിക്കൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്താണ് സംഭവം. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ് 19-കാരിയായ പെണ്‍കുട്ടി.
ശുചിമുറിയിൽ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലിയിരുന്ന 19-കാരന്‍ കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് എന്നാണ് ഇയാളുടെ പേര്. സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജിത് മരിച്ചു.

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക