ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 298 രൂപ പ്ലാനിന്റെ നിരക്ക് കുറച്ച് എയർടെൽ


എയർടെലിന് 300 രൂപയിൽ താഴെ വിലയിൽ ആകർഷകമായ രണ്ട് പ്ലാനുകളാണ് ഉള്ളത്. 249 രൂപ, 298 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുന്നത്. ഈ പ്ലാനുകളിൽ യഥാക്രമം 1.5 ജിബി, 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് രണ്ട് പ്ലാനുകൾക്കും ഉള്ളത്. ഇപ്പോഴിതാ 298 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ റീചാർജിൽ 50 രൂപ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ 298 രൂപയുടെയും 398 രൂപയുടെയും അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിൽ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭ്യമാണെന്ന് എയർടെൽ താങ്ക്സ് ആപ്ലിക്കേഷനിൽ കാണിക്കുന്നു. ഇതിലൂടെ എയർടെൽ ഉപയോക്താക്കൾക്ക് പ്രതിമാസം 50 രൂപ കിഴിവ് ലഭിക്കും. പ്ലാനിന്റെ ആനുകൂല്യങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. അൺലിമിറ്റഡ് അല്ലെങ്കിലും റിഡീം ചെയ്യാവുന്ന 40 കൂപ്പണുകലാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിലൂടെ ഒരു വർഷത്തിലധകം ഓഫർ ലഭ്യമാകും.

എയർടെല്ലിന്റെ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്ന ഈ പ്ലാൻ സൌജന്യ എസ്എംഎസുകളും നൽകുന്നുണ്ട്. ഒരു മാസത്തെ വാലിഡിറ്റിയും ദിവസവും 1.5 ജിബി ഡാറ്റയും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. എന്നാ ഇപ്പോൾ 298 രൂപ പ്ലാനിൽ 50 രൂപ കിഴിവ് ലഭിക്കുന്നതോടെ 249 രൂപ പ്ലാൻ അപ്രസക്തമാകുന്നു.

എയർടെല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷനും സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസും വിങ്ക് മ്യൂസിക്ക് ആക്സസും ഫസ്റ്റ്ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാൻ ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലേക്ക് ആക്സസും നൽകുന്നു.

എയർടെൽ താങ്ക്സ് അപ്ലിക്കേഷനിലൂടെ 298 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്ലാനിൽ 50 രൂപ കിഴിവ് ലഭിക്കുന്നതിനൊപ്പം 2 ജിബി അധിക ഡാറ്റയും ലഭിക്കും. അതുകൊണ്ട് തന്നെ 2 ജിബി അധിക ഡാറ്റയ്ക്കൊപ്പം 248 രൂപയ്ക്ക് ഈ പ്ലാൻ സ്വന്തമാക്കാൻ സാധിക്കും. ഡിസ്കൗണ്ടിന് ശേഷം 248 രൂപയ്ക്ക് വരുന്ന 298 രൂപ പ്രീപെയ്ഡ് പ്ലാൻ 249 രൂപയുടെ പ്ലാനിനെക്കാൾ ലാഭകരമാണ്.

ഉപയോക്താക്കൾ പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് കിഴിവ് ഓട്ടോമാറ്റിക്കായി ഉപയോഗിക്കാമെന്ന് എയർടെൽ അറിയിച്ചു. ഈ ഡിസ്കൌണ്ട് ഓഫറുകൾ റിഡീം ചെയ്യുന്നതിന് എയർടെൽ താങ്ക്സ് ഉപയോക്താക്കൾക്ക് ഒരു പ്രോംപ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്പ് ഓപ്പൺ ചെയ്ത് മൈ കൂപ്പൺസ് എന്ന സെക്ഷൻ പരിശോധിക്കാം. 50 രൂപ കിഴിവ് നൽകുന്ന കൂപ്പണുകളുടെ എണ്ണം ഉപയോക്താക്കൾക്ക് ഇതിൽ കാണാൻ സാധിക്കും. ഇതിൽ നിന്നും കൂപ്പൺ തിരഞ്ഞെടുക്കാം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക