പ്രണയാഭ്യർഥന നിരസിച്ചു; കൊച്ചിയിൽ വിദ്യാർഥിനിയെ വീട്ടിൽ കയറി ആക്രമിച്ച 22കാരൻ അറസ്റ്റിൽ


കൊച്ചി: പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​ന്പി​ൽ ജ​സ്റ്റി​ൻ ജോ​സ് -22 ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ​ഫോ​ണും ത​ക​ർ​ത്തു.

മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ൽ ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നാ​ണ് പെൺകുട്ടിയും വീട്ടുകാരും പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ പ്രതി അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക