രാജ്യത്ത് 24 മണിക്കൂറിനിടെ 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 5266ഉം കേരളത്തിൽ


ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,07,57,610 ആയി.  24 മണിക്കൂറിനിടെ 11,858 കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,04,34,983 ആയി ഉയര്‍ന്നു. 

നിലവില്‍ രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 1,68,235 ആണ്. 118 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,54,392 ആയി. 

കോവിഡ് വാക്‌സിന്റെ രണ്ടാ ഘട്ട വിതരണം ഞായറാഴ്ച സൂറത്തില്‍ ആരംഭിച്ചു. മുന്‍ നിര കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയാവും രണ്ടാം ഘട്ട വിതരണം. 

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5266 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ പേരില്‍ രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക