പാ​ലാ​രി​വ​ട്ടം പാ​ലം; കരാർ നിർമ്മാണ കമ്പനിക്ക് 24.52 കോ​ടി രൂ​പ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് അയച്ചു



കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലത്തിന്റെ പുനർനിർമ്മാണ ചെ​ല​വ് ആ​വ​ശ്യ​പ്പെ​ട്ട് പാ​ലം നി​ര്‍​മി​ച്ച ക​രാ​ര്‍ ക​മ്പ​നി​ക്ക് സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് അയച്ചു. 24.52 കോ​ടി രൂ​പ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ഡി​എ​സ് ക​മ്പ​നി​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്. പാ​ലം കൃ​ത്യ​മാ​യി നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ക​മ്പ​നി​ക്ക് വീ​ഴ്ച പ​റ്റിയെന്നും ഇ​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​ക്കിയെന്നും ക​രാ​ര്‍ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് ആ ​ന​ഷ്ടം ന​ല്‍​കാ​ന്‍ ക​മ്പ​നി​ക്ക് ബാ​ധ്യ​ത ഉ​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

പു​തു​ക്കി​പ്പ​ണി​ത​തി​നു ചെ​ല​വാ​യ 22.68 കോ​ടി രൂ​പ​യും, ക​രാ​ര്‍ മാ​റ്റി ന​ല്‍​കു​ന്ന​തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക‌ു ചെ​ല​വാ​യ 1.13 കോ​ടി രൂ​പ​യും, പാ​ലം നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​ഠി​ച്ച ഐ​ഐ​ടി മ​ദ്രാ​സി​ന് ക​ണ്‍​സ​ള്‍​ട്ടേ​ഷ​നാ​യി ന​ല്‍​കി​യ 70 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ​യാ​ണ് 24.52 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പാ​ലം പൊ​ളി​ച്ച് പ​ണി​യു​ന്ന​തി​നും ക​രാ​ര്‍ ക​മ്പ​നി​യി​ല്‍ ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക