കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡ്; 25 മണിക്കൂറോളം നീണ്ട പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ, കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും സ്വർണവും പിടിച്ചെടുത്തു


കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് സിബിഐ 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. 25 മണിക്കൂറാണ് സിബിഐ പരിശോധന നീണ്ടുനിന്നത്.

സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യുണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കരിപ്പൂരിൽ അടുത്തിടെ കോടികളുടെ അനധികൃത സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക