ഇടുക്കി: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയില്‍നിന്ന് 27 പവന് സ്വര്‍ണവും 50000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറാ (25) ണ് പിടിയിലായത്.
തൊടുപുഴ മുട്ടം തുടങ്ങനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാള്‍ മൂന്നുമാസം മുന്‍പ് വിവാഹവാഗ്ദാനം നല്കി രണ്ടുതവണയായി സ്വര്‍ണവും പണവും തട്ടിയെടുക്കുകയായിരുന്നു. 12 പവന് ഇയാളില്‍നിന്നു കണ്ടെടുത്തു. ബാക്കി ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വിറ്റതായി പ്രതി സമ്മതിച്ചു.
കൊട്ടാരക്കരയില്‍നിന്നാണ് തന്‍സീറിനെ പിടികൂടിയത്. തട്ടിപ്പിനുശേഷം ഇയാള്‍ രണ്ടാഴ്ചയിലേറെയായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പോലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈല്‍ ലൊക്കേഷന്‍വച്ച് ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മുട്ടം എസ്.ഐ: എന്‍.എസ്. റോയി, എ.എസ്.ഐ: കെ.പി. അജി, ജയേന്ദ്രന്‍, സി.പി.ഒമാരായ എസ്.ആര്. ശ്യാം, കെ.ജി. ആനൂപ്, വി.പി. ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.