ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ ഉള്പ്പടെയുളളവര്ക്കുളള ഹോട്ടല്‍ ക്വാറന്റൈന് സംവിധാനം മെയ് 31 നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് വ്യാപകമാകുന്നു. ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്യുന്നതിന് വേണ്ടിയുളള ഡിസ്ക്കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ നിലവില്‍ മേയ് 31 വരെ ബുക്ക് ചെയ്യാനുളള സൗകര്യം നീട്ടിയിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും വന്നിട്ടില്ല. നേരത്തെ ഫെബ്രുവരി വരെയായിരുന്നു ക്വാറന്റൈന് സംവിധാനം നീട്ടുവാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമുളളത്.