രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് മോദി സർക്കരിന്റെ വക മാസം തോറും 3800 രൂപ.? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത് ?


ന്യൂഡൽഹി: രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 3800 രൂപയുമായി മോദി സര്‍ക്കാര്‍ എന്ന പേരില്‍ വ്യാപകമാവുന്ന സന്ദേശം വ്യാജം. 2021ല്‍ രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് പ്രധാനമന്ത്രിയുടെ സഹായം എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം വ്യാപകമാവുന്നത്. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് പണം ലഭിക്കുക. കൊവിഡ് മൂലം തൊഴില്‍ രഹിതരും മറ്റ് ജീവനോപാധികള്‍ നിലച്ചവരുമായവര്‍ക്ക് പദ്ധതിമൂലം പ്രയോജനം ലഭിക്കുമെന്നും സന്ദേശം അവകാശപ്പെടുന്നുണ്ട്. 

18 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് 1500 രൂപ. 26 മുതല്‍ 30 വയസ് വരെ രണ്ടായിരം രൂപ. 31 മുതല്‍ 35 വരെ 300 രൂപ. 36മുതല്‍ 45 വരെ 3500 രൂപ. 46 മുതല്‍ 50 വരെ 3800 രൂപ എന്നിങ്ങനെയാണ് സാമ്പത്തിക സഹായമായി നല്‍കുന്നത്. അപേക്ഷ നല്‍കേണ്ട രീതിയും അപേക്ഷ നല്‍കേണ്ട വെബ്സൈറ്റും അടക്കമാണ് സന്ദേശം വ്യാപകമാവുന്നത്. 

എന്നാല്‍ തൊഴില്‍ രഹിതര്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആയിട്ടില്ലെന്നും ഇത്തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക